സംസ്കൃത നാടകാഭിനയത്തിന്‍റെ ഭാരതമൊട്ടാകെ നിലനിന്ന മാര്‍ഗിപാരമ്പര്യം ദേശിയോട് ഇടകലര്‍ന്നാണ് കേരളത്തില്‍ കൂടിയാട്ടം ഒരു സ്വതന്ത്രകലയായി ഉരുത്തിരിഞ്ഞത്. അഭിനയവൈദഗ്ദ്ധ്യം തെളിയിച്ച 'ചാക്കൈയന്‍' എന്നൊരു വിഭാഗം പഴയ തമിഴകത്തുണ്ടായിരുന്നു. നൃത്യവും നേത്രാഭിനയവും അവരുടെ അഭിനയത്തിന്‍റെ സവിശേഷതയായിരുന്നു. മലയാണ്മയുടെ ഈ മിഴിയും പിന്നെ മൊഴിയും കിട്ടിയപ്പോഴാണ് സംസ്കൃതനാടകാഭിനയം കൂടിയാട്ടമായി മാറിയത്. കൂടിയാട്ടത്തിന്‍റെ ഉല്പത്തിവികാസപരിണതികളെ ശാസ്ത്രീയമായി അന്വേഷിക്കുന്ന പഠനഗ്രന്ഥമാണിത്.

Green Books
Rs.350/-

Buy from Amazon

Buy from Flipkart