Releasing Shortly
1. Kutiyattam Abhinayathinte Thutarchayum Valarchayum (Revised) - 2020

Buy from Flipkart
Buy from Amazon
ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏറ്റവും പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം . 2002 ൽ ലോക പൈതൃകത്തിൽ സംരക്ഷിക്കപ്പെടേണ്ട ഏറ്റവും മഹത്തായ കലാരുപമായി കൂടിയാട്ടത്തെ യുനെസ്കോ അംഗീകരിച്ചു. കേരളത്തിലെ കൂത്തമ്പലങ്ങളിൽ ചാക്യാർ സമുദായം ഈ മഹത്തായ സംസ്കൃത നാടക പാരമ്പര്യത്തെ സംരക്ഷിച്ചു. ഇന്ന് ലോകമെങ്ങും തിയേറ്റർ പഠനത്തിന് ഏറ്റവും ഉന്നതമായ മാതൃകയായി അംഗീകരിച്ചിട്ടുള്ളത് കൂടിയാട്ടത്തെയാണ്. എന്നാൽ ലോകം കൂടിയാട്ടത്തിന്റെ സൂക്ഷ്മമായ അഭിനയ സമ്പ്രദായത്തെ ഒരു മഹാത്ഭുതമായി വീക്ഷിച്ചപ്പോൾ ആ മഹനീയ കലയുടെ ജന്മനാട് ഈ വിശ്വോത്തര കലയെ വേണ്ട വിധം സ്വീകരിച്ചില്ല എന്നത് വളരെ ഖേദകരമാണ്. എന്നാൽ ഇക്കഴിഞ്ഞ ആറോ ഏഴോ പതിറ്റാണ്ട്കളായി വളരെ മന്ദഗതിയിലാണെങ്കിലും കൂടിയാട്ടം എന്ന കലാരൂപം ഒരു നവോത്ഥാനകാലഘട്ടത്തിലൂടെ കടന്ന് പ് പോകുകയാണെന്നത് ഒട്ടൊക്കെ ആശ്വസകരമാണ്. ഈ നവോത്ഥാനത്തിൽ തൃപ്പൂണിത്തുറ ഇൻറർനാഷണൽ സെൻറർ ഫോർ കൂടിയാട്ടം സെൻറർ വഹിച്ച പങ്ക് സ്മരണിയമാണ്. ഇതിന്റെ സ്ഥാപകരിൽ ഒരാളായ ഡോ. കെ.ജി പൌലോസ് എഴുത്തുകാരൻ , അദ്ധ്യാപകൻ, സംസ്കൃത സർവകലാശാല രജിസ്ത്രാർ, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല വൈസ് ചാൻസലർ എന്നീ നിലകളിൽ കേരളീയ സമൂഹത്തിൽ ശ്രദ്ധേയനാണ്. കൂടിയാട്ടത്തെപ്പറ്റി നിരവധി പഠനഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളത്തിൽ കൂടിയാട്ടത്തെ സാമാന്യ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന ഒരു ഗ്രന്ഥവും അദ്ദേഹം 2001 ൽ ഇൻറർനാഷണൽ കൂടിയാട്ട സെൻററിന്റെ ബാനറിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. പക്ഷേ ആ ഗ്രന്ഥം ഇന്ന് ലഭ്യമല്ല. ആ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് ഇപ്പോൾ ഗ്രീൻ ബുക്ക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടിയാട്ടം അഭിനയത്തിന്റെ തുടർച്ചയും വളർച്ചയും എന്ന ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ തൃശ്ശൂർ ഗ്രീൻ ബുക്ക്സ് (ശാഖകൾ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം) ആണ്. മലയാളത്തിൽ കൂടിയാട്ടത്തെപ്പറ്റി രചിച്ചിട്ടുള്ള ഏറ്റവും ബൃഹത്തും മഹത്തുമാണ് ഈ ഗ്രന്ഥം , പുസ്തകമാകട്ടെ കെട്ടിലും മട്ടിലും മനോഹരം . കേരളത്തിന്റെ മഹത്തായ ഈ കലാപാരമ്പര്യത്തെ പറ്റി പഠിക്കാനുള്ളവർക്ക് ആധികാരികമായ ഒരു പഠനമാണ് ഈ ഗ്രന്ഥം. പേജ് 290.വില 350 രൂ ഗ്രീൻ ബുക്ക്സ് തൃശ്ശൂർ 91 487.2381066, 23810 39 ഡോ.കെ.ജി പൌലൂസ് 9846041205
2. Natyam, Nadakam, Rasam - June 2020
Published by Language Institute Thiruvananthapauram, Kerala
Rs. 220/-